കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്

ജനകീയ ആസൂത്രണത്തിന്റെ കരുത്തിൽ കുറവിലങ്ങാടിനെ സമ്പൂർണ്ണ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം എന്നീ മേഖലകളിൽ മികവ് പുലർത്തുന്നതിനോടൊപ്പം സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു നവകേരള മാതൃകയായി ഈ നാടിനെ വളർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

സിബി മാണി

പ്രസിഡൻ്റ്

ഷിജി ജോസഫ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിജു കുര്യൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശാലിനി സി എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാം ജോസഫ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രസന്ന എസ് റ്റി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജനകീയ ആസൂത്രണത്തിന്റെ കരുത്തിൽ കുറവിലങ്ങാടിനെ സമ്പൂർണ്ണ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം എന്നീ മേഖലകളിൽ മികവ് പുലർത്തുന്നതിനോടൊപ്പം സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു നവകേരള മാതൃകയായി ഈ നാടിനെ വളർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കുറവിലങ്ങാട് എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ചരിത്രകാരന്മാരുടെ ഇടയിൽ ഏകാഭിപ്രായമല്ല ഉള്ളത്. കൊറവേലന്മാരുടെ കാട് 'കൊറവേലനാടായി' എന്നും അത് പിന്നീട് കുറവിലങ്ങാട് എന്നതായി മാറി  എന്നുമാണ് ഒരഭിപ്രായം. ഈ അഭിപ്രായത്തിന് ഉപോല്‌ബോലകമായി ഏറ്റവും ആദ്യമുണ്ടായ അഞ്ചൽ മുദ്രയിൽ ' കൊറവിലങ്ങാട് ' എന്നു ചേര്ത്തിറരിക്കുന്നത് ചൂണ്ടി കാണിക്കപ്പെടുന്നു. കുറവിലനാട് കുറവിലങ്ങാടായി എന്ന മറ്റൊരഭിപ്രായവുമുണ്ട്. ഏലക്കാടായിരുന്ന ഇലക്കാടിന് പടിഞ്ഞാറുണ്ടായിരുന്ന 'കുറവ് ഏലക്കാട്' ആണ് കുറവിലങ്ങാട് ആയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ സ്ഥലനാമങ്ങളെപറ്റിയും, മലയാള ഭാഷക്ക് തമിഴുമായുള്ള ബന്ധത്തെപറ്റിയും ഗവേഷണം നടത്തുന്ന ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായം മറ്റൊന്നാണ്. ഉയര്ന്നാ പ്രദേശം എന്നര്ത്ഥംവ വരുന്ന തമിഴ് വാക്ക് ' എല്ലക്കോട് 'ആണ് ഇലക്കാട് ആയതെന്നും, ഇലക്കാടിനെക്കാൾ കുറച്ചു താഴ്ന്ന പ്രദേശമായ കുറവ് എല്ലക്കോട് എന്നതാണ് കുറവിലങ്ങാട്...

കൂടുതൽ വായിക്കുക